Education

വർഗീയത കളിക്കുന്നയാളാണ് ഷാഫി പറമ്പിൽ, ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തു: പത്മജ വേണുഗോപാൽ

ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിൽ എന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. വർഗീയത കളിക്കുന്ന ആളാണ് ഷാഫി. ഒരേ സമയം ഉമ്മൻ ചാണ്ടിയുടെയും മറുപക്ഷത്തിന്റെയും ആളായിരുന്നു ഷാഫി. തന്നെ ഒതുക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു

കൊടകര കുഴൽപ്പണ കേസിൽ കാര്യമില്ല. കോൺഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ കൊടകര കുഴൽപ്പണ കേസ് ബാധിക്കില്ല. കെ മുരളീധരൻ കോൺഗ്രസിൽ നിരാശനാമ്. വടകരയിൽ നിർത്തിയിരുന്നുവെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു എന്നും പത്മജ പറഞ്ഞു

അന്ന് ഞാൻ അദ്ദേഹത്തിനെ വിളിച്ച് പറഞ്ഞതാണ് തൃശ്ശൂരിലേക്ക് വരരുതെന്ന്. ഇപ്പോ യുഡിഎഫ് വരും, ഇപ്പോ മന്ത്രിയാകും എന്ന് കരുതിയിരിക്കുന്ന ആളാണ് ഷാഫി. വർഗീയത നന്നായി കളിക്കുന്നത് കൊണ്ട് തന്നെ ഷാഫി വടകരയിൽ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും പത്മജ പറഞ്ഞു.

See also  കുതിപ്പ് തുടർന്ന് സ്വർണവില; പവന് ഇന്ന് 120 രൂപ വർധിച്ചു

Related Articles

Back to top button