Kerala

ടീപോയുടെ മുകളിലെ ഗ്ലാസ് പൊട്ടി വീണ് ദേഹത്ത് തറച്ചുകയറി 5 വയസുകാരൻ മരിച്ചു

കൊല്ലം കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് ദേഹത്ത് തറച്ചുകയറി പരുക്കേറ്റ 5 വയസുകാരൻ മരിച്ചു. കുമ്പളം സ്വദേശികളായ സുനീഷ്-റൂബി ദമ്പതികളുടെ മകൻ എയ്ദനാണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ചോര വാർന്ന് കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ കുളിക്കുന്ന സമയത്തായിരുന്നു അപകടം.

ടീപോയുടെ മുകളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലിൽ തറച്ച് കയറുകയായിരുന്നു. അമ്മ കുളിച്ച് കഴിഞ്ഞ് വന്നപ്പോഴാണ് ചോര വാർന്ന് കിടന്ന എയ്ദനെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

See also  ആലപ്പുഴ എക്‌സ്പ്രസിൽ നിന്നും വേർപ്പെടുത്തി അറ്റകുറ്റപ്പണിക്ക് എത്തിച്ച കോച്ചിൽ സ്ത്രീയുടെ മൃതദേഹം

Related Articles

Back to top button