Kerala

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാളെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ വ്യാപക നാശ നഷ്ടം. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി.

പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചില്‍ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കുറ്റിച്ചലില്‍ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവല്‍ ക്രോസിന് സമീപം ഏഴു വീടുകളില്‍ വെള്ളം കയറി. മഴയത്ത് തിരുവല്ല കെഎസ്‌ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ മതില്‍ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്‌ആർടിസി ജീവനക്കാരന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. സംഭവത്തില്‍ ആർക്കും പരിക്കില്ല.

The post തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാളെ കാണാതായി appeared first on Metro Journal Online.

See also  2012 മുതൽ വിരോധം; കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു: അതിജീവിതയുടെ മൊഴി പുറത്ത്

Related Articles

Back to top button