Kerala

ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപിടിത്തം

ആലുവ തോട്ടുമുക്കത്ത് വൻ തീപിടിത്തം. ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്‍റെ ഷോറൂമിന്‍റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂർണമായി കത്തിനശിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തീയണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്. ഞായറാഴ്ച ആയതിനാൽജീവനക്കരാരും കടയിലുണ്ടായിരുന്നില്ല. അത് വലിയ അപകടം ഒഴിവാക്കി.

See also  അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

Related Articles

Back to top button