Kerala

പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിളിന്റെ പരാതി; തിരുവനന്തപുരത്ത് എസ് ഐ അറസ്റ്റിൽ

തിരുവനന്തപുരത്ത് സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ് ഐ അറസ്റ്റിൽ. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം എസ് ഐ വിൽഫറിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പോലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. വനിതാ സിവിൽ പോലീസ് ഓഫീസറാണ് വിൽഫറിനെതിരെ പരാതി നൽകിയത്. വീട്ടിലെത്തി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്.

സൈബർ വിഭാഗത്തിലെ വനിതാ കോൺസ്റ്റബിളാണ് പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. നവംബർ 16ന് ജോലിക്കിടെ വനിതാ ഉദ്യോഗസ്ഥക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഈ സമയത്ത് വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിൽഫർ കൊണ്ടുപോകുകയും വീട്ടിലെത്തിച്ച് ഉപദ്രവിച്ചെന്നുമാണ് പരാതി.

The post പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിളിന്റെ പരാതി; തിരുവനന്തപുരത്ത് എസ് ഐ അറസ്റ്റിൽ appeared first on Metro Journal Online.

See also  എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വിഡി സതീശന് വേണ്ടിയെന്ന്‌ പിവി അൻവർ

Related Articles

Back to top button