Kerala

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെളുപ്പിന് 3 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് വിനോദയാത്ര പോയ ബസാണ് നിയന്ത്രണം വിട്ട് ദേശീയപാതയിൽ മറിഞ്ഞത്. നാട്ടുകാർ, പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

30-ഓളം വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് ലഭിക്കുന്ന വിവരം. ബസ് അമിതവേ​ഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. അഞ്ച് മണിയോടെ പൊലീസും ഫയർഫോഴ്സും എത്തിയാണ് ബസ് ഉയർത്തി മാറ്റിയത്.

See also  വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾ

Related Articles

Back to top button