Kerala

കോടതിയലക്ഷ്യ ഹർജി; കേരള വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കോടതിയലക്ഷ്യ ഹർജിയിൽ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം. യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാർ കെഎസ് അനിൽ കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി

സിൻഡിക്കേറ്റ് തീരുമാനത്തിൽ തുടർ നടപടി എടുക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു

സിൻഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും തീരുമാനം വിസി അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. വിസിക്കെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
 

See also  തായ്‌കോണ്ടോ മത്സരത്തിനിടെ ചവിട്ടേറ്റ് വിദ്യാർഥി വെന്റിലേറ്ററിൽ; റഫറിക്കെതിരെയും എതിർതാരത്തിനെതിരെയും കുടുംബം നിയമനടപടിയിലേക്ക്

Related Articles

Back to top button