Kerala

ക്രിസ്മസ് ബമ്പർ തർക്കത്തിൽ തീർപ്പ് പറഞ്ഞ് ഹൈക്കോടതി; 20 കോടിയുടെ സമ്മാനം റിട്ട. പോലീസുകാരനല്ല

ക്രിസ്മസ് ബമ്പർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തന്റേതാണെന്നും തന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതാണെന്നും ആരോപിച്ച് റിട്ട. എസ്‌ഐ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശി സജിമോനാണ് അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ യഥാർഥ ഉടമസ്ഥർ ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങൾ ലോട്ടറി വകുപ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു

ഇത് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി സജിമോന്റെ ഹർജി തള്ളിയത്. ശാസ്ത്രീയ പരിശോധനയിൽ സജിമോൻ പറഞ്ഞതു പോലുള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. സമ്മാനത്തുക വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കും ഹൈക്കോടതി നീക്കി

കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് അടുത്തുള്ള കടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. സുദീപ് എ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. അതേസമയം ക്രിസ്മസ് ബമ്പറിന്റെ യഥാർഥ വിജയിയുടെ പേര് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
 

See also  എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ച സംഭവം; പങ്കാളി പിടിയിൽ

Related Articles

Back to top button