Kerala

വീണ്ടും അക്യുപങ്ചർ പ്രസവ മരണം: പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

വീട്ടിലെ പ്രസവത്തിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. അക്യുപങ്ചർ ചികിത്സാ രീതിയിലുള്ള പ്രസവത്തിന് ശേഷമാണ് ചാവക്കാട് സ്വദേശിനിയായ 37കാരി മുഹ്‌സിന മരിച്ചത്. പ്രസവത്തെ തുടർന്ന് മുഹ്‌സിനക്ക് അണുബാധയുണ്ടായിരുന്നു

പിന്നാലെ ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുഹ്‌സിനയുടെ ഭർത്താവ് എടക്കഴിയൂരിൽ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പരാതി നൽകി. ഇയാൾ അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ്

യുവതിയുടെ ഏഴാം പ്രസവമായിരുന്നുവിത്. നാലാം ദിവസം നവജാത ശിശുവും മരിച്ചിരുന്നു. പ്രസവത്തെ തുടർന്നുണ്ടായ യുവതയുടെ വ്രണം പുഴവരിച്ച നിലയിലായിരുന്നു. എന്നിട്ടും ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
 

See also  സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു; പവന് 360 രൂപ വർധിച്ചു

Related Articles

Back to top button