Business

ജിയോ സിനിമ നിലച്ചേക്കും; ഇനിയെല്ലാം ഹോട്ട്സ്റ്റാറില്‍ കാണാം

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്നും അധികം വൈകാതെ സംരംഭത്തിന് പൂട്ടുവീഴുമെന്നും റിപ്പോര്‍ട്ട്. സ്റ്റാര്‍ ഇന്ത്യ- വയാകോം 18 ലയനമാണ് ജിയോ സിനിമയില്‍ കരിനിഴല്‍ വീഴ്ത്തുന്നത്. ലയനത്തോടെ പ്രമുഖ ഒടിടി സേവനമായ ഡിസ്നി + ഹോട്ട്സ്റ്റാര്‍ അംബാനിയുടെ കൈകളില്‍ എത്തും. കമ്പനിയുടെ പ്രാഥമിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി ഡിസ്നി + ഹോട്ട്സ്റ്റാറിനെ നിലനിര്‍ത്താന്‍ ഒരുങ്ങുന്നതായാണ് വിവരം.

രണ്ടു കമ്പനികളും ഒരേ സ്വഭാവമുള്ളവയായതിനാല്‍ വ്യത്യസ്തമായി പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നും ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഉപയോക്താക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നുമാണ് ജിയോ സിനിമാ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ടെലികോം രംഗത്ത് വിപ്ലവകരമായ ചലനങ്ങള്‍ സൃഷ്ടിച്ച ജിയോ ഉള്‍പ്പെടെ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് മുകേഷ് അംബാനിക്കും റിലയന്‍സ് ഇന്റെസ്ട്രീസിനുമുള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടെലികോം കമ്പനിയായി ജിയോ മാറിയതും ജിയോ സിനിമ ഏവര്‍ക്കും പ്രിയപ്പെട്ടതായതും. റിലയന്‍സ് അധികൃതര്‍ ആരും തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയോ, പരസ്യ പ്രതികരണം നടത്തുകയോ ടെയ്തിട്ടില്ലെങ്കിലും കാര്യങ്ങള്‍ ആ നിലക്കാണ് നീങ്ങുന്നത്.

The post ജിയോ സിനിമ നിലച്ചേക്കും; ഇനിയെല്ലാം ഹോട്ട്സ്റ്റാറില്‍ കാണാം appeared first on Metro Journal Online.

See also  സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; രണ്ട് ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപ

Related Articles

Back to top button