Kerala

മിന്നൽ മാജിക് പുതിയ പേര്, അര ലിറ്ററിന് 400 രൂപ

മലബാർ ഡിസ്റ്റലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് മിന്നൽ മാജിക് എന്നാക്കി ബെവ്‌കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന ഡിസ്റ്റലറിയുടെ നിർമാണോദ്ഘാടനത്തിൽ എക്‌സൈസ് മന്ത്രി എംബി രാജേഷ് പേര് പ്രഖ്യാപിക്കും. പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം നടത്തുന്നത്

ഒരു മാസത്തിനുള്ളിൽ മിന്നൽ മാജിക് കുപ്പി ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തും. 13,500 കെയ്‌സ് മദ്യം പ്രതിദിനം ഉണ്ടാക്കും. അരലിറ്റർ കുപ്പിയിലാണ് ഉത്പാദനം. അര ലിറ്ററിന് 400 രൂപയാണെന്നാണ് സൂചന. നിലവിൽ സർക്കാർ നേരിട്ട് ഉത്പാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.

ഇന്നത്തെ ഉദ്ഘാടന വേദിയിൽ ബ്രാന്റിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു.
 

See also  കോണ്‍ഗ്രസിനെക്കുറിച്ച് ലീഗിന് അഭിപ്രായം പറയാം; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Related Articles

Back to top button