Kerala

കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ അയൽവാസികൾ രക്ഷപ്പെടുത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത്ത് ബീവിയുടെ വീടാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. 

അയൽവാസികളാണ് തീപടരുന്നത് കണ്ടത്. ഉടനെ ഇവർ ഓടിയെത്തുകയായിരുന്നു. തീ കത്തുന്നത് അറിയാതെ കിടന്നുറങ്ങുകയായിരുന്ന റാബിയത്ത് ബീവിയെ അയൽവാസികളെത്തിയാണ് വിളിച്ചുണർത്തി പുറത്ത് എത്തിച്ചത്. 

പിന്നാലെ തീ വീട്ടിൽ പൂർണമായി ആളിപ്പടർന്നു. വീട് കത്തിനശിച്ചു. ഇവരുടെ മകൻ സംഭവസമയത്ത് വീട്ടിൽ ഇല്ലായിരുന്നു. മുമ്പ് തീവെപ്പ് കേസിലെ പ്രതിയായിരുന്നു മകൻ. പോലീസ് അന്വേഷണം ആരംഭിച്ചു
 

See also  അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം; താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനം

Related Articles

Back to top button