Gulf

അറേബ്യന്‍ ഗള്‍ഫ് കപ്പിന് ശനിയാഴ്ച തുടക്കമാവും

കുവൈറ്റ് സിറ്റി: അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റി(ഗള്‍ഫ് സെയ്ന്‍ 26)ന് ശനിയാഴ്ച തുടക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഡിസംബര്‍ 21 മുതല്‍ ജനുവരി മൂന്നുവരെ ശൈഖ് ജാബിര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്നു കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മത്സര നഗരിയിലേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനുമായി 20 കവാടങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും 12,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സജ്ജമാണെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വാക്താവ് എന്‍ അഹമ്മദ് അല്‍ സാലേഹ് വ്യക്തമാക്കി.

കുവൈറ്റ് സന്ദര്‍ശനത്തിനെത്തുന്ന പ്രധാമനന്ത്രി നരേന്ദ്ര മോദി മത്സരം വീക്ഷിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകള്‍ക്കായി സോഷ്യല്‍ മീഡിയയെയോ, മറ്റ് സൈറ്റുകളെയോ ആശ്രയിക്കരുതെന്നും ഔദ്യോഗിക ആപ്പായ ഹയാകോം വഴി മാത്രമേ ടിക്കറ്റ് എടുക്കാവൂവെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

The post അറേബ്യന്‍ ഗള്‍ഫ് കപ്പിന് ശനിയാഴ്ച തുടക്കമാവും appeared first on Metro Journal Online.

See also  സല്‍മാന്‍ രാജാവിന്റെ അതിഥികളായ ഉംറ തീര്‍ഥാടകരുടെ ആദ്യ ബാച്ച് മദീനയിലെത്തി

Related Articles

Back to top button