Kerala

പാണക്കാട് ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസ്

പെരുമ്പാവൂർ‌: മുസ്‌ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസെടുത്തു. ആസാദ് റോഡ് സ്വദേശി ബി. അനസിനെതിരേ പെരുമ്പാവൂർ പൊലീസാണ് കേസെടുത്തത്.

പെരുമ്പാവൂർ നഗരസഭ കൗൺസിലറും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ പി.എ. കാസിമിന്‍റെ പരാതിയിലാണ് നടപടി. തങ്ങളെ ആർഎസ്എസ് വേഷത്തിൽ ചിത്രീകരിക്കുകയും സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്താനും പാണക്കാട് കുടുംബത്തിനും മുസ്‌ലിം ലീഗിനും മാനഹാനി വരുത്താനും പ്രതി ബോധപൂർവം ശ്രമിച്ചെന്നുമാണ് പരാതിക്കാരന്‍റെ ആരോപണം.

See also  എംകെ കണ്ണന് കോടികളുടെ സ്വത്ത്, വൻ ഡീലിംഗുകളാണ് നേതാക്കൾ നടത്തുന്നത്; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം

Related Articles

Back to top button