Education

മുറപ്പെണ്ണ്: ഭാഗം 44

രചന: മിത്ര വിന്ദ

“സേതുവേട്ട… ഇതുവരെ ആയിട്ടും ഒന്നും ആയില്ലലോ… നമക്ക്ക് വേറെ ഡോക്ടറെ കണ്ടാലോ… ”
ഒരു ദിവസം പദ്മ പറഞ്ഞു.

“ചെ… നി എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്…. ”

“അല്ല ഇത്രയും മാസങ്ങൾ കഴിഞ്ഞില്ലേ… ഈ നടപ്പ് എല്ലാം വെറുതെ ആകുക ആണോ ഏട്ടാ… ”

“ഡോക്ടർ പറഞ്ഞില്ലേ നമ്മളോട് കുറച്ചു വെയിറ്റ് ചെയണം എന്ന്… എന്തായാലൂം നമ്മൾക്ക് നോക്കാം… ”

.”ഒക്കെ ഒരു ഭാഗ്യം ആണ് ഏട്ടാ….. “അവൾ നെടുവീർപ്പെട്ടു.

” ശരിയാകും കുട്ടി.. ”

.”എത്രയെത്ര നേർച്ചകൾ ആണ് ഏട്ടാ……ഒന്നിനും ഒരു ഫലവു ഇല്ലാ… ”

“ഒരു ആറു മാസം കൂടി നോക്കാം.. എന്നിട്ട് നമ്മൾക്ക് വേറെ ഹോസ്പിറ്റലിൽ പോകാം… ”

“അതല്ല ഏട്ടാ…. ”

“മ്മ്… എന്താണ്… ”

“നമ്മൾക്ക് ഡൽഹിക്ക് പോയാലോ… ”

“ങേ… നി എന്താണ് പറയുന്നത് ”

“ഞാൻ ഒരുപാട് ആലോചിച്ചു ഏട്ടാ…. ഒരുപാട് ഒരുപാട്…..”

“എന്ത് ആണ് പദ്മ… ”

“അത് പിന്നെ ഏട്ടാ…ഏട്ടനും ഇവിടെ നിന്ന് boring അല്ലെ… ഒരു new job നോക്കുന്നു ഇല്ലലോ ഏട്ടൻ… ”

“അതൊന്നും നി അറിയേണ്ട….. ”

“വേണം…. നമ്മൾക്ക് ഇവിടെ നിന്ന് മടങ്ങാം… അവിടെ ആകുമ്പോൾ കുഞ്ഞാറ്റ ഉണ്ട്…. എനിക്കു കൂട്ട് ആയിട്ട്, പിന്നെ ആണെങ്കിൽ ഏട്ടന് ജോലിക്ക് പോകുമ്പോൾ ഏട്ടനും കുറച്ച് relax ആകും…. ”

.
“നിനക്ക് ഓരോരോ തോന്നലുകൾ ആണ്.. അവിടെ ചെല്ലുമ്പോൾ പറയും, നാട് ആയിരുന്നു നല്ലത് എന്ന്… ”

“ഇല്ലന്നെ….. ഇനി അത് ഒന്നും ഇല്ല….. ”
… എന്തായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ… ”

തിരികെ ഇല്ലത്തു എത്തിയപ്പോൾ അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ട്..

“മ്മ്….. പതിവ് പോലെ ഇന്നും പോയിട്ട് മടങ്ങി അല്ലെ മോനെ.. ”

അമ്മയുടെ അർഥം വെച്ച നോട്ടവും ചിരിയും ഒക്കെ കണ്ടപ്പോൾ അവനു മനസിലായി പദ്മ ഇവിടം വിട്ടു പോകാം എന്ന് പറഞ്ഞതിന്റെ പൊരുൾ.

പദ്മയുടെ അച്ഛനും അമ്മയും ഒക്കെ ആണെങ്കിൽ ആദ്യം ഒക്കെ എപ്പോളും മകളുടെ അടുത്ത് വരുമായിരുന്നു.

പിന്നെ പിന്നെ അവർ അങ്ങനെ സന്ദർശനം ഒഴിവാക്കി.

കാരണം ദേവകിയിൽ വന്ന മാറ്റം ആയിരുന്നു.

ദേവകി ആണെങ്കിൽ ആളാകെ മാറി..

ഒരു മച്ചിയെ തലയിൽ വെച്ച് കിട്ടിയെന്ന് പറഞ്ഞു എന്നും അവർ മകനോട് ബഹളം ആണ്..

ഇടയ്ക്ക് എല്ലാം പദ്മയോടും കുത്തു വാക്കുകൾ പറയും.

അവർക്ക് കൂട്ടായിട്ടു സേതുവിന്റ് അച്ഛന്റെ അനുജന്റെ മകൾ ഉണ്ട്… ഇവിടെ അടുത്ത് ഉള്ള കോളേജിൽ ആണ് അവൾക്ക് അഡ്മിഷൻ കിട്ടിയത്. അപ്പോൾ അവൾ അവരുടെ ഒപ്പം ആണ് നിൽക്കുന്നത്..

See also  അരികിലായ്: ഭാഗം 12

അവൾ ആണ് പദ്മയെ കുറിച്ച് ഓരോ വർത്തമാനം പറഞ്ഞു കൊടുക്കുന്നത്…

അതു കേട്ടു ദേവകി ആണെങ്കിൽ പദ്മയോട് ദേഷ്യപ്പെടും.

ഇതിനൊക്കെ മൂകസാക്ഷി ആയി നിൽക്കാൻ മാത്രമേ സേതുവിന് കഴിയുന്നുള്ളു..

“ന്റെ മോനെ,എന്തിനാണ് വെറുതെ ഈ മരുന്ന് എല്ലാം മേടിച്ചു നി ക്യാഷ് കളയുന്നത്…. നിനക്ക് വേറെ പണി ഒന്നും ഇല്ലെടാ മക്കളെ… ”

“അമ്മയുടെ ക്യാഷ് ഞാൻ മേടിച്ചോ… ഇല്ലലോ…. ”

“ഹോ… നി എന്നോട് തർക്കുത്തരം പറയാൻ തുടങ്ങി അല്ലെ… ”

“സാഹചര്യം കൊണ്ട് അല്ലെ അമ്മേ…. ”

“നിന്റെ സാഹചര്യം…. അതിന് ഞാൻ എന്ത് തെറ്റ് ചെയ്തു.. ”

“അമ്മയോട് തർക്കിക്കാൻ ഞാൻ ഇല്ല… ”

“ഓഹ്.. നിന്റെ വിഷമം കണ്ടിട്ട് പറഞ്ഞത് ആണ് മോനെ…. അല്ലാതെ വേറെ ഒന്നും കൊണ്ട് അല്ല… നിന്റെ പെറ്റമ്മ ആയി പോയില്ലേ… ”

“അമ്മേ… എനിക്കു അല്പം സമാധാനം തരു…. എല്ലാവരും കൂടി…. ”

“ഞാൻ അതിന് എന്ന പറഞ്ഞു മോനെ.. നിന്റെ വിഷമം കണ്ടുകൊണ്ട് പറഞ്ഞത് ആണ്… “…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post മുറപ്പെണ്ണ്: ഭാഗം 44 appeared first on Metro Journal Online.

Related Articles

Back to top button