വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ; രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാമെന്ന് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഉരുൾപൊട്ടൽ ദുരന്തത്തെ കുറിച്ചുള്ള റിപ്പോർട്ട് ഉന്നതാധികാര സമിതിക്ക് മുമ്പാകെയാണെന്നും സമിതി എത്രയും വേഗം യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു
251 പേർ മരിക്കുകയും 47 പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തിൽ ഒരു വിധത്തിലുമുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്രം നൽകിയില്ലെന്ന് കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
The post വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ; രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാമെന്ന് കേന്ദ്രം appeared first on Metro Journal Online.