Education

ഡെവോൺ കോൺവേക്ക് സെഞ്ച്വറി നഷ്ടം; ന്യൂസിലാൻഡ് മികച്ച ലീഡിലേക്ക്

ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിൽ. നിലവിൽ ന്യൂസിലാൻഡിന് ഇന്ത്യയേക്കാൾ 134 റൺസിന്റെ ലീഡുണ്ട്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 46 റൺസിന് അവസാനിച്ചിരുന്നു

ന്യൂസിലാൻഡ് ഓപണർ ഡെവോൺ കോൺവേക്ക് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. 105 പന്തിൽ 3 സിക്‌സും 11 ഫോറും സഹിതം 91 റൺസെടുത്ത കോൺവേയെ അശ്വിൻ ബൗൾഡ് ചെയ്യുകയായിരുന്നു. ടോം ലാഥം 15 റൺസിന് പുറത്തായി. വിൽ യംഗ് 33 റൺസിന് വീണു. 22 റൺസുമായി രചിൻ രവിന്ദ്രയും 14 റൺസുമായി ഡാരിൽ മിച്ചലുമാണ് ക്രീസിൽ

നേരത്തെ ഇന്ത്യൻ ഇന്നിംഗ്‌സ് 46 റൺസിന് അവസാനിച്ചിരുന്നു. 20 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജയ്‌സ്വാൾ 13 റൺസെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ അഞ്ച് പേർ പൂജ്യത്തിന് പുറത്തായിരുന്നു.

The post ഡെവോൺ കോൺവേക്ക് സെഞ്ച്വറി നഷ്ടം; ന്യൂസിലാൻഡ് മികച്ച ലീഡിലേക്ക് appeared first on Metro Journal Online.

See also  15 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു; നടൻ ജയം രവിയും ആരതിയും വിവാഹ മോചിതരായി

Related Articles

Back to top button