Education
പള്ളിത്തർക്കം വീണ്ടും സുപ്രീം കോടതിയിലേക്ക്; ഓർത്തഡോക്‌സ് സഭ തടസ ഹർജി നൽകി

ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കം വീണ്ടും സുപ്രീം കോടതിയിൽ. ഓർത്തഡോക്‌സ് സഭ സുപ്രീം കോടതിയിൽ തടസ ഹർജി നൽകി.
തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് തടസ ഹർജി നൽകിയത്. ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു
സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച് തീരുമാനത്തിനെതിരെയാണ് അപ്പീൽ നൽകിയത്. ഹൈക്കോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്നാണ് സർക്കാർ പറയുന്നത്.
The post പള്ളിത്തർക്കം വീണ്ടും സുപ്രീം കോടതിയിലേക്ക്; ഓർത്തഡോക്‌സ് സഭ തടസ ഹർജി നൽകി appeared first on Metro Journal Online.