Education
സരിന്റെ അഭ്യർഥന അംഗീകരിച്ചു; പാലക്കാട്ടെ കോൺഗ്രസ് വിമത സ്ഥാനാർഥി ഷാനിബ് മത്സരത്തിൽ നിന്നും പിൻമാറി

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും കോൺഗ്രസ് വിമത സ്ഥാനാർഥി എ കെ ഷാനിബ് പിൻമാറി. മത്സരിക്കാനില്ലെന്ന് ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി സരിന്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി
മത്സരത്തിൽ നിന്നും പിൻമാറില്ലെന്നായിരുന്നു ഷാനിബ് രാവിലെ അറിയിച്ചിരുന്നത്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. എല്ലാ പാർട്ടിയിലും അസംതൃപ്തരായ പ്രവർത്തകരുണ്ട്.
അവർക്ക് വോട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോമായാണ് തന്റെ നാമനിർദ്ദേശ പത്രികയെ കണക്കാക്കുന്നത്. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും എ കെ ഷാനിബ് പറഞ്ഞിരുന്നു
The post സരിന്റെ അഭ്യർഥന അംഗീകരിച്ചു; പാലക്കാട്ടെ കോൺഗ്രസ് വിമത സ്ഥാനാർഥി ഷാനിബ് മത്സരത്തിൽ നിന്നും പിൻമാറി appeared first on Metro Journal Online.