Kerala

ഒരു ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 680 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 85 രൂപ വർധിച്ച് 7285 രൂപയിലാണ് ഇന്ന് വ്യാപാരംനടക്കുന്നത്

ഇന്നലെ 1300 രൂപയുടെ ഇടിവ് സ്വർണത്തിന് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവില തിരിച്ചുകയറിയത്. അന്താഷ്ട്ര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,339 രൂപയാണ്.

See also  15 ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു

Related Articles

Back to top button