Kerala

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്; പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നതിൽ വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഏത് സാഹചര്യത്തിലാണ് മുറികൾ തുറക്കാൻ തീരുമാനിച്ചത് എന്നതിൽ വിശദീകരണം തേടി. വോട്ടെണ്ണൽ കഴിയും വരെ സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്നും നിർദേശിച്ചു. 140 മണ്ഡലങ്ങളുടെയും ചുമതലയുള്ള ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ രം​ഗത്തെത്തിയിരുന്നു. വോട്ടിങ് അനുബന്ധരേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും, സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമാണ് കളക്ടറുടെ വിശദീകരണം.

See also  ഒന്നര കോടിയുടെ വീടും സ്ഥലവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ അറസ്റ്റിൽ, പിന്നിൽ വൻ സംഘം

Related Articles

Back to top button