Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നൽകണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ സികെ ജാനുവിന് യുഡിഎഫ് സീറ്റ് നൽകണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി. വയനാട്ടിൽ സംവരണ സീറ്റുകളിൽ മത്സരിക്കുന്നത് കുറിച്യ, കുറുമ വിഭാഗങ്ങളാണെന്നും അടിയ, പണിയ വിഭാഗത്തിനും സീറ്റ് വേണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവശ്യപ്പെട്ടു

വയനാട് ജില്ലയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങൾക്കായി സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരാണ് സികെ ജാനുവിനെയും ബി ബി ബോളനെയും പോലുള്ളവർ. അവർക്ക് സീറ്റ് കൊടുത്താലെന്തെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ജില്ലാ നേതാവ് ചന്തുണ്ണി ചോദിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് രണ്ട് സീറ്റ് ആവശ്യപ്പെട്ടുവെന്ന് സികെ ജാനു വ്യക്തമാക്കിയിരുന്നു. മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ ആവശ്യപ്പെട്ടുവെന്നാണ് ജാനു പറഞ്ഞത്.
 

See also  കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ‍്യാർഥി സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

Related Articles

Back to top button