Kerala
നടി മാളവിക മേനോനെതിരെ അശ്ലീല എഫ്ബി പോസ്റ്റ്; സിനിമ സെറ്റിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ

നടി മാളവിക മേനോനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ സിനിമ സെറ്റിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്തിനെയാണ് കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മാളവിക നേരത്തെ രംഗത്തെത്തിയിരുന്നു. ലൈസൻസുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കിൽ നന്നായിരിക്കുമെന്നാണ് താരം പറഞ്ഞത്. താൻ ഏത് വസ്ത്രമാണ് ചടങ്ങിന് ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ച് ചോദിക്കാറുണ്ടെന്നും മാളവിക പറഞ്ഞിരുന്നു
The post നടി മാളവിക മേനോനെതിരെ അശ്ലീല എഫ്ബി പോസ്റ്റ്; സിനിമ സെറ്റിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ appeared first on Metro Journal Online.