നിയമലംഘനം: സൗദിയില്‍ 21,477 പേര്‍ പിടിയില്‍

റിയാദ്: താമസ കുടിയേറ്റ നിയമം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരില്‍ 21,477 പേരെ പിടികൂടിയതായി സൗദി അധികൃതര്‍ അറിയിച്ചു. പിടിയിലായവരില്‍ 58 ശതമാനവും എത്യോപ്യന്‍ വംശജരും 40 ശതമാനം യമന്‍ പൗരന്മാരുമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 13,638 പേര്‍ താമസ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആയപ്പോള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 4,663 പേരും പിടിയില്‍ ആയിട്ടുണ്ട്.
നിയമലംഘകാര്‍ക്ക് ജോലിയോ, അഭയമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷംവരെ തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് എന്തെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്ന റിയാദിന്റെ കിഴക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ 999, 996 എന്നീ നമ്പറിലും അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
The post നിയമലംഘനം: സൗദിയില്‍ 21,477 പേര്‍ പിടിയില്‍ appeared first on Metro Journal Online.