Kerala

പറശ്ശിനിക്കടവിലെ ലോഡ്ജിൽ യുവതിയുടെ മൃതദേഹം; ഒപ്പം താമസിച്ചിരുന്നയാൾ മറ്റൊരു സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജ് മുറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അയ്യോത്ത് സ്വദേശി സീമയെയാണ് സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. 

ഇതിന് പിന്നാലെ സീമക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന കെ പി വിജയൻ എന്നയാളെ പഴയങ്ങാടി മാട്ടൂലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീമയെ കൊലപ്പെടുത്തിയ ശേഷം വിജയൻ മാട്ടൂലിലെത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്

ഇരുവരും അയൽവാസികളാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. നേരത്തെയും ഇരുവരും ഇവിടെ താമസിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. വൈകിട്ട് ആറ് മണിയോടെ മുറി പുറത്ത് നിന്ന് പൂട്ടി വിജയൻ ഇവിടെ നിന്ന് പോയി. 

വിജയൻ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെ ലോഡ്ജ് ജീവനക്കാർക്ക് സംശയമായി. തുടർന്ന് ഫോൺ നമ്പറിൽ വിളിച്ചു. ഇത് കിട്ടാതായതോടെയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് വന്ന് മുറി പരിശോധിച്ചപ്പോഴാണ് സീമയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 

See also  ലഹരിമാഫിയയുടെ വേരറുക്കാൻ ‘ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട്’; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Related Articles

Back to top button