Kerala

പാലക്കാട് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതാണ് പിടിയിലായത്. ഇയാളുടെ ഭാര്യ വൈഷ്ണവിയാണ്(26) കൊല്ലപ്പെട്ടത്. വൈഷ്ണവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

9ാം തീയതി രാത്രി 9 മണിക്കാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ വൈഷ്ണവി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് 

ഒന്നര വർഷം മുമ്പാണ് വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം നടന്നത്. ചോദ്യം ചെയ്യലിൽ ദീക്ഷിത് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.
 

See also  പാളയത്തില്‍പട പന്തളത്തും; ബി ജെ പിയുടെ നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; പടക്കം പൊട്ടിച്ച് എല്‍ ഡി എഫ്; ജനാധിപത്യത്തിന്റെ വിജയമെന്ന് യു ഡി എഫ്

Related Articles

Back to top button