Gulf

ഹമദ് വിമാനത്താവളത്തില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ യാത്രകള്‍ക്ക് തുടക്കമായി

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോണമസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ യാത്രകള്‍ ആരംഭിച്ചു.

ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് കമ്പനിയായ മതാര്‍ എന്നിവയുമായി സഹകരിച്ചാണ് വിമാനത്താവള അധികൃതര്‍ ഓട്ടോണമസ് ബസ്. ട്രാക്ടര്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്നത്.

ഏത് പ്രതികൂല കാലാവസ്ഥയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ് എഐ സാങ്കേതികവിദ്യയും ജിപിഎസ്സിന്റെ സഹായവും കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍.

See also  ദേശീയ ദിനാഘോഷ നിറവില്‍ കുവൈത്ത് - Metro Journal Online

Related Articles

Back to top button