Kerala

പുതിയ പോലീസ് മേധാവിയെ ഇന്നറിയാം; റവാഡ ചന്ദ്രശേഖറിന് മുൻതൂക്കം

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്ന് അറിയാം. രാവിലെ ഒമ്പതരക്ക് ചേരുന്ന മന്ത്രിസഭായോഗം ഡി.ജി.പിയെ തീരുമാനിക്കും. ചുരുക്കപ്പട്ടികയിൽ മൂന്നുപേരാണുള്ളത്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാൾ, കേന്ദ്ര സെക്രട്ടറിയേറ്റിൽ ക്യാബിനറ്റ് പദവിയോടെ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ, അഗ്‌നിരക്ഷാ സേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യു.പി.എസ്.സി ചുരുക്ക പട്ടികയിലുള്ളത്.

ഇതിൽ റവാഡ ചന്ദ്രശേഖറിനാണ് മുൻതൂക്കമുള്ളത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്‌പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനോട് ഇന്ന് കേരളത്തിലെത്താനുള്ള അനൗദ്യോഗിക നിർദേശം നൽകിയതായി സൂചനയുണ്ട്. റവാഡ ചന്ദ്രശേഖർ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽക്കണ്ടിരുന്നു.

നിലവിലെ പോലീസ് മേധാവി ദർവേഷ് സാഹിബ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയും റവാഡ ചന്ദ്രശേഖറിനാണ്. അതേസമയം ഷെയ്ക്ക് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും. 2023 ജൂൺ 30നാണ് അദ്ദേഹം പോലീസ് മേധാവിയായി ചുമതലയേറ്രത്. ആന്ധ്ര കടപ്പ സ്വദേശിയാണ്.

The post പുതിയ പോലീസ് മേധാവിയെ ഇന്നറിയാം; റവാഡ ചന്ദ്രശേഖറിന് മുൻതൂക്കം appeared first on Metro Journal Online.

See also  മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Related Articles

Back to top button