Gulf

മയക്കുമരുന്ന് കടത്ത്: മൂന്നുപേര്‍ക്ക് കുവൈറ്റില്‍ വധശിക്ഷ വിധിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് 160 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ രണ്ട് ഇറാനിയന്‍ പൗരന്മാര്‍ക്കും ഒരു ബിദൂന്‍കാരനും കുവൈറ്റ് കോടതി വധശിക്ഷ വിധിച്ചു. കുവൈറ്റ് ക്രിമിനല്‍ കോടതി ജഡ്ജ് അബ്ദുല്ല അല്‍ അസിമിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ സിറ്റിങ്ങില്‍ കോടതി മുന്‍പാകെ പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നു.

ഇറാനിലെ അബാദാനില്‍നിന്നുമായിരുന്നു മുക്കവരില്‍നിന്നും വാടകക്കെടുത്ത ബോട്ടില്‍ കുവൈറ്റിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇവര്‍ കടലില്‍വെച്ച് കുവൈറ്റ് അധികൃതരുടെ പിടിയിലാവുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് മയക്കുമരുന്ന് കടലില്‍ മുക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമാവുകയായിരുന്നു.

See also  ഡ്രൈവിങ് ടെസ്റ്റിന് ഒരു ദിവസം 50 പേര്‍ക്ക് മാത്രം അനുമതിയെന്ന നിര്‍ദേശം പിൻവലിച്ചു

Related Articles

Back to top button