Gulf

ലഫ്. നൗഫ് അല്‍ ബലൂഷിക്ക് യുകെ ഡിഫന്‍സ് അക്കാദമിയുടെ മാസ്റ്റേഴ്‌സ്

ദുബൈ: യുകെ ഡിഫന്‍സ് അക്കാദമിയില്‍നിന്നും മാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ സ്വദേശി വനിതയായി
ലഫ്. നൗഫ് അല്‍ ബലൂഷി. ദുബൈ പൊലിസിന്റെ യുഎഎസ്‌സി(അണ്‍മാന്‍ഡ് ഏരീയല്‍ സിസ്റ്റംസ് സെന്റര്‍)യുടെ ലഫ്റ്റ്‌നന്റ് ആയ നൗഫ് അല്‍ ബലൂഷിക്കാണ് ഈ അപൂര്‍വനേട്ടം. യുകെയിലെ ക്രാന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എഞ്ചിനീയറിങ് ഡിസൈന്‍ ആന്‍ സിമുലേഷന്‍ ഓഫ് ഡിഫന്‍സ് സിസ്റ്റത്തില്‍ നൗഫ് മാസ്റ്റേഴ്‌സ് നേടിയത്. യുഎഇ പൊലിസിലേയോ, സുരക്ഷാ മേഖലയിലേയോ ഒരു വ്യക്തിക്ക് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്.

യുഎഇ മിലിട്ടറിയിലെ ഓഫീസര്‍മാര്‍, ടെക്‌നികല്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരെ പ്രതിരോധ സംവിധാനത്തെക്കുറിച്ചും അവയ്ക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കലുമെല്ലാമാണ് ഈ ബിരുദാനന്തര ബിരുദത്തിലൂടെ നൗഫിന് ചെയ്യാനാവുക. ഖലീഫ യൂണിവേഴ്‌സിറ്റിയില്‍നിന്നും എയ്‌റോസ്‌പെയ്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുള്ള ഇവര്‍ ദുബൈ പൊലിസിന്റെ ഡ്രോണ്‍ നെറ്റ്‌വര്‍ക്ക് പ്രൊജക്ടിന്റെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

The post ലഫ്. നൗഫ് അല്‍ ബലൂഷിക്ക് യുകെ ഡിഫന്‍സ് അക്കാദമിയുടെ മാസ്റ്റേഴ്‌സ് appeared first on Metro Journal Online.

See also  യമന് സഹായം എത്തിക്കാന്‍ നടത്തുന്നത് 2,200 കിലോമീറ്റര്‍ മരുഭൂമി യാത്ര

Related Articles

Back to top button