Kerala

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന്റെ വിലയിൽ ഇന്നും രാവിലെ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ നാല് തവണകളായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നു. രാവിലെയും ഉച്ചയ്ക്കും വില ഇടിഞ്ഞപ്പോൾ വൈകുന്നേരവും രാത്രിയിലുമായി പവന്റെ വില വർധിക്കുകയും ചെയ്തിരുന്നു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 

ഇതോടെ ഒരു പവന്റെ വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910 രൂപയിലെത്തി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പവന് 9840 രൂപ കുറഞ്ഞിരുന്നു. ഇതോടെ പവന്റെ വില 1.07 ലക്ഷത്തിലേക്ക് എത്തി. എന്നാൽ വൈകിട്ട് രണ്ടായിരവും രാത്രിയോടെ 2400 രൂപയും വർധിച്ചതോടെ പവന്റെ വില 1,12,320 രൂപയിലേക്ക് തിരിച്ചുകയറി

രാജ്യാന്തര വിപണിയിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. 18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 107 രൂപ കുറഞ്ഞ് 11,381 രൂപയിലെത്തി

See also  എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാപൂൾ എടുത്ത് അബദ്ധത്തിൽ കഴിച്ചു; 15 വയസുകാരിക്ക് ദാരുണാന്ത്യം

Related Articles

Back to top button