Kerala

തൃശ്ശൂരിൽ യുവതിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; ആൺ സുഹൃത്ത് പിടിയിൽ

തൃശ്ശൂർ കൊടകരയിൽ യുവതിയെ തീകൊളുത്താൻ ശ്രമം. ആളൂരിന് സമീപം വെള്ളാഞ്ചിറയിലാണ് യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് പിടികൂടി

കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്. ലിവിംഗ് ടുഗദർ രീതിയിൽ വാടകക്ക് താമസിക്കുകായിരുന്നു ലീനയും വിആർ പുരം ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണുവും. ഇവർ തമ്മിലുള്ള വഴക്കിനിടെയാണ് സംഭവം

യുവതിയെ ഇന്ന് പുലർച്ചെയോടെയാണ് ശരത് വിഷ്ണു മദ്യമൊഴിച്ച് തീ കൊളുത്തിയത്. യുവതിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി
 

See also  നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നു

Related Articles

Back to top button