Gulf

ഫെബ്രുവരിയിലേക്കുള്ള പെട്രോള്‍-ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു

അബുദാബി: ഫെബ്രുവരിയിലേക്കുള്ള പെട്രോൾ ഡീസല്‍ വിലകള്‍ യുഎഇ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ വലിയ മാറ്റമില്ലാതെ നിന്ന വിലയില്‍ നാളെ ആരംഭിക്കുന്ന പുതിയ മാസത്തില്‍ നേരിയ വര്‍ധനവുണ്ടാവും. സൂപ്പര്‍ 98ന് നിലവിലുള്ള 2.61 ദിര്‍ഹമെന്നത് 2.74 ദിര്‍ഹമായി ഉയരും. സ്‌പെഷല്‍ 95ന് 2.50 ദിര്‍ഹത്തില്‍നിന്നും 2.63 ദിര്‍ഹമാവും. ഇപ്ലസ്91ന്റെ വില ഇനി 2.55 ദിര്‍ഹമായിരിക്കും. നിലവില്‍ ഇത് 2.43 ദിര്‍ഹമാണ്.

ഡിസലിന്റെ വിലയിലും മാറ്റമുണ്ട്. 2.68 എന്നത് 2.82 ആയാണ് വര്‍ധിച്ചിരിക്കുന്നത്. 2015 മുതലാണ് രാജ്യാന്തര വിപണിയിലെ വിലക്ക് അനുസൃതായി ഓരോ മാസവും അവസാനിക്കുന്നതിന് മുന്‍പായി അടുത്ത മാസത്തേക്കുള്ള വില പുതുക്കി നിശ്ചയിക്കുന്ന രീതി യുഎഇ ആരംഭിച്ചത്.

The post ഫെബ്രുവരിയിലേക്കുള്ള പെട്രോള്‍-ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു appeared first on Metro Journal Online.

See also  ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 29 ഭക്ഷണശാലകള്‍ ഫുജൈറയില്‍ അടപ്പിച്ചു

Related Articles

Back to top button