Gulf

ലൈറ്റ് സ്‌പോട്ട് പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് അബുദാബിയില്‍ പ്രദര്‍ശന പറക്കല്‍ നടത്തി

അബുദാബി: സുസ്ഥിര വ്യോമഗതാരംഗത്ത് വിപ്ലവമായി മാറാന്‍ ഇടയുള്ള ലൈറ്റ് പാസഞ്ചര്‍ ഇലക്ട്രിക് എയര്‍ ക്രാഫ്റ്റ് പ്രദര്‍ശന പറക്കല്‍ നടത്തി. ഒരാള്‍ക്ക് തികച്ചും വ്യക്തിപരമായി വ്യോമ ഗതാഗതം സാധ്യമാക്കുന്ന വിപ്ലവപരമായ കണ്ടുപിടിത്തവുമായി മുന്നിട്ടുവന്നിരിക്കുന്നത് എക്‌സയെന്ന കമ്പനിയാണ്.

ത്രീ ആക്‌സിസ് ജോയിസ്റ്റിക്, ത്രീ ആക്‌സിസ് ഓട്ടോ പൈലറ്റ് സംവിധാനമുള്ള പൂര്‍ണമായും ഇലക്ട്രിക് പ്രോപ്പള്‍ഷന്‍ മെക്കാനിസത്തിലുള്ള വിമാനം നാലാമത് ഐസിഎഒ ഗ്ലോബല്‍ ഇപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ഇമ്പോസിഷന്‍ 2025 ഭാഗമായി കാഴ്ചക്കാര്‍ക്ക് പ്രദര്‍ശിപ്പിച്ചത്. യുഎഇ വ്യോമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രദര്‍ശന പറക്കലിന് സാക്ഷിയാവാന്‍ എത്തിയത്.

See also  പോയട്രി ഹാർട്ട് കാവ്യ സമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയായി മലയാളി പെൺകുട്ടി

Related Articles

Back to top button