Kerala

മദ്യപിച്ചെത്തി മകൾക്ക് നേരെ ലൈംഗികാതിക്രമം; വർക്കലയിൽ പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഇയാളുടെ ശല്യം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു.

പിന്നാലെ പിതൃസഹോദരിക്കൊപ്പം താമസിക്കുകയായിരുന്നു കുട്ടി. സഹോദരിക്കൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയിൽ എത്തി സ്വന്തം മകളെയും ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതോടെയാണ് സഹോദരി പോലീസിൽ പരാതി നൽകിയത്. പിന്നാലെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

See also  വി സി നിയമനം: സെർച്ച് കമ്മിറ്റിയിലേക്ക് പത്ത് പേരുടെ പട്ടിക തയ്യാറാക്കി സർക്കാർ, ഇന്ന് സമർപ്പിക്കും

Related Articles

Back to top button