Kerala

പനി ബാധിച്ച് 17കാരി മരിച്ചതിൽ ദുരൂഹത; ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആലപ്പുഴ മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ 17കാരി മരിച്ചതിൽ ദുരൂഹത. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയമുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചത്. നവംബർ 22നാണ് പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണത്തിന് പിന്നാലെ അസ്വാഭാവിക തോന്നിയതിനാലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

ഇതിലാണ് പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പോക്‌സോ വകുപ്പ് അടക്കം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post പനി ബാധിച്ച് 17കാരി മരിച്ചതിൽ ദുരൂഹത; ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് appeared first on Metro Journal Online.

See also  പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button