Kerala

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ വാദം കേൾക്കാനായി മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് നൽകിയ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കുന്നതിനായി മാറ്റി. വിശദമായ വാദം ഫെബ്രുവരി 9ന് കേൾക്കും. അന്വേഷണ സംഘം റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ നൽകും

രണ്ട് കേസുകളിലും ഒന്നിച്ചാണ് വാദം കേൾക്കുക. കട്ടിളപ്പാളി കേസിൽ ആദ്യം ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെയാണ് ദ്വാപപാലക കേസിലും തന്ത്രി ജാമ്യാപേക്ഷ നൽകിയത്. ആൻജിയോഗ്രാമിന് വിധേയനായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി

കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ തന്ത്രിക്ക് ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. അതേസമയം മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ നാളെ വിധിയുണ്ടായേക്കും.
 

See also  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ‌വർധന; ഉത്തരവ് ഇന്നിറങ്ങും

Related Articles

Back to top button