Gulf

മയക്കുമരുന്ന് പ്രചരിപ്പിക്കുന്നതിനായി കുറ്റവാളികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി അബുദാബി പോലീസ്

ദുബായ് : മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 6-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നതിനായാണ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. കേവലം ഒരു കൗതുകത്തിൽ ആരംഭിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ജീവിതം നശിപ്പിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

കുട്ടികൾ ലഹരിവസ്തുക്കൾക്ക് അടിമപ്പെടുന്നത് തടയുന്നതിനായി അവരുടെ പെരുമാറ്റരീതികൾ കുടുംബാംഗങ്ങൾ കർശനമായി നിരീക്ഷിക്കണമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. മയക്ക് മരുന്നുകൾ പ്രചരിപ്പിക്കുന്നതിനായി കുറ്റവാളികൾ സാമൂഹിക മാധ്യമങ്ങൾ, മെസ്സേജ് ആപ്പുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതായും, ഇത്തരം പ്രതലങ്ങളിൽ പ്രചരിക്കുന്ന വീഡിയോ, വോയിസ് ഉൾപ്പടെയുള്ള സന്ദേശങ്ങൾ ഇതിനായി ദുരുപയോഗം ചെയ്യുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

ലഹരിവസ്തുക്കളോടുള്ള ആസക്തിയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന ‘ചാൻസ് ഫോർ ഹോപ്’ പരിപാടിയെക്കുറിച്ച് അറിയുന്നതിനായി അബുദാബി പോലീസ് വെബ്സൈറ്റ്, എ ഡി പോലീസ് സ്മാർട്ട് ആപ്പ്, അല്ലെങ്കിൽ 8002626 എന്ന ഫോൺ നമ്പർ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

See also  വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്ക് ആപ്പുമായി ഷാര്‍ജ പൊലിസ്

Related Articles

Back to top button