World

ഇസ്രായേലിലെ ആശുപത്രി ലക്ഷ്യം വെച്ചിട്ടില്ല; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ ആഘാതമുണ്ടായതെന്ന് ഇറാൻ

ദക്ഷിണ ഇസ്രായേലിലെ ബീർഷെബയിലെ സൊറോക ആശുപത്രി നേരിട്ട് ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഇറാൻ സേന. ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായേൽ സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണ് ഇതെങ്കിലും ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നില്ല. ഇസ്രായേലിന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്കിടയിലാണ് ആസുപത്രി സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത കെട്ടിടങ്ങളിലെ സ്‌ഫോടനങ്ങളാണ് ആശുപത്രിയിലും നാശമുണ്ടാക്കിയതെന്ന് ഇറാൻ വിശദീകരിച്ചു

ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനം, സെൻട്രൽ കമാൻഡ് ഓഫീസ് എന്നിവയാണ് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ. ഇവിടെ നിന്നാണ് ഇസ്രായേൽ സൈബർ ആക്രമണങ്ങൾ നടത്തുന്നത്. ഈ കെട്ടിടങ്ങളാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നും ആശുപത്രി ലക്ഷ്യം വെച്ചിട്ടില്ലെന്നും ഇറാൻ പറഞ്ഞു

യഥാർഥ നഷ്ടം മറച്ചുവെക്കാനാണ് ആശുപത്രി ആക്രമിച്ചുവെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തുന്നത്. മിസൈൽ പതിച്ച ഇസ്രായേലിന്റെ സൈനിക കേന്ദ്രം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും ചിത്രം സഹിതം ഇറാൻ സൈന്യം ഫേസ്ബുക്കിൽ കുറിച്ചു.

The post ഇസ്രായേലിലെ ആശുപത്രി ലക്ഷ്യം വെച്ചിട്ടില്ല; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ ആഘാതമുണ്ടായതെന്ന് ഇറാൻ appeared first on Metro Journal Online.

See also  റഷ്യയുമായി വെടിനിർത്തൽ ചർച്ചക്ക് തയ്യാർ; പുടിനുമായി കൂടിക്കാഴ്ച നടത്താം: സെലൻസ്‌കി

Related Articles

Back to top button