Kerala

കുഞ്ഞുങ്ങളെ ഞാൻ കൊന്നു; വാട്ടർടാങ്കിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീടിനുള്ളിലെ വാട്ടർടാങ്കിൽ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടികളെ താനാണ് കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചു.

എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമല്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. കാരണം വ്യക്തമായ ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക.

റോബിൻ കുമാർ – നിവേദ്യ ദമ്പതികളുടെ അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ചൊവ്വഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജെനിഫർ ജൂലിയറ്റ് (5), റോബിൻ (3) എന്നിവരാണ് മരിച്ചത്.

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളിമുറിയിലെ വാട്ടർ ടാങ്കിൽ വീണതാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

See also  മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ; വിശദീകരണം തേടി വീണ്ടും കത്തയക്കും

Related Articles

Back to top button