Kerala

വലന്റൈൻസ് ഡേ ഓഫറുമായി സപ്ലൈകോ; ഫെബ്രുവരി 14ന് 14 രൂപക്ക് പഞ്ചസാര

വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് സപ്ലൈകോയിൽ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.

നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ വാങ്ങിക്കുന്ന സബ്സിഡി ഇതര സാധനങ്ങളുടെ വിലയെങ്കിൽ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഫെബ്രുവരി 28 വരെ വൻവിലക്കുറവിൽ പഞ്ചസാര വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്.

അതേസമയം സപ്ലൈകോയുടെ ശബരി സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വിൽപന നടക്കുന്ന ശബരി നോൺ സബ്സിഡി വെളിച്ചെണ്ണയുടെ വില 329ൽ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.

See also  അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: സ്വർണപ്പാളി വിഷയത്തിൽ മുഖ്യമന്ത്രി

Related Articles

Back to top button