Kerala

മൂന്നാറിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

മൂന്നാറിൽ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു കുട്ടിയുൾപ്പെടെ എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ചെന്നൈ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

കോയമ്പേട് ഊരാപ്പക്കത്തു നിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരുക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post മൂന്നാറിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു appeared first on Metro Journal Online.

See also  കേന്ദ്രം 700 കോടി നൽകിയെന്നത് തെറ്റായ പ്രചാരണം; വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് റവന്യു മന്ത്രി

Related Articles

Back to top button