Gulf

ഇറാൻ ആക്രമണം: ബഹ്‌റൈനിലും അജ്മാനിലുമായി രണ്ട് ബംഗ്ലാദേശ് പൗരൻമാർ കൊല്ലപ്പെട്ടു

ഇറാൻ ആക്രമണത്തിൽ ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചതായി ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചു. ഏഴോളം ബംഗ്ലാദേശ് പൗരന്മാർക്ക് മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ പരുക്കേറ്റു. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് വരുമെന്നും യുഎഇയിലെ ബംഗ്ലാദേശ് എംബസി വ്യക്തമാക്കി.

അജ്മാനിലും ബഹ്റൈനിലുമാണ് പൗരന്മാർ കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം, ബംഗ്ലാദേശ് ഷിപ്പിംഗ് കോർപ്പറേഷന്റെ കപ്പലായ ബംഗ്ലാർ ജോയ്ജാത്ര നിലവിൽ യുഎഇയിലെ ജെബൽ അലി തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. കപ്പലിന്റെ ക്യാപ്റ്റനുമായി എംബസി അടുത്ത ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും റിപ്പോർട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ബംഗ്ലാദേശ് സർക്കാർ ആശങ്ക അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പറഞ്ഞു. മിഡിൽ ഈസ്റ്റിൽ ഏകദേശം ആറ് ദശലക്ഷത്തിലധികം ബംഗ്ലാദേശികളാണുള്ളത്.

See also  വിനോദസഞ്ചാര മേഖലയില്‍ സ്വദേശി പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സഊദി; ഒരു ലക്ഷം സഊദി യുവാക്കളെ പരിശീലിപ്പിക്കാന്‍ 10 കോടി ഡോളര്‍ ചെലവഴിക്കും

Related Articles

Back to top button