Gulf

ഒമാനിൽ പ്രളയത്തിൽപ്പെട്ട് കാണാതായ മലയാളി വനിതയുടെ മൃതദേഹം കണ്ടെത്തി

ഒമാനിലെ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദുകുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.

ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്. ഒമാനിൽ മഴക്കെടുതിയിൽ മരണം ഒൻപത് ആയി.
 

See also  ലബനോണ് സഹായവുമായി യുഎഇ വിമാനം - Metro Journal Online

Related Articles

Back to top button