Gulf

ദുബൈ-തെൽഅവീവ് ഫ്ലൈ ദുബൈ വിമാനത്തിന് സൗദിയിൽ അടിയന്തര ലാന്റിങ്

ദുബൈ: ദുബൈയിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ FZ 1073 വിമാനത്തിന് സൗദി അറേബ്യയിൽ എമർജൻസി ലാന്റിങ്. തബുക്കിലെ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് വിവരം. വിമാനം ഹൈജാക്ക് ചെയ്തതാണെന്ന രീതിയിൽ ചില കേന്ദ്രങ്ങളിൽ നിന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചത് വൻ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ പൂർണമായും തെറ്റാണെന്നും വിമാനം റാഞ്ചിയതല്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിമാനത്തിൽ 180 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക പ്രശ്നമാണോ അതോ മറ്റ് സുരക്ഷാ കാരണങ്ങളാലാണോ അടിയന്തര ലാന്റിങ് നടത്തേണ്ടി വന്നതെന്ന് സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണ്. സൗദിയിലെ പരിശോധനകൾക്ക് ശേഷം യാത്രക്കാരുമായി വിമാനം തിരികെ ദുബൈയിലേക്ക് തന്നെ പറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ഔദ്യോഗികവിശദീകരണങ്ങൾ ലഭ്യമായിട്ടില്ല

See also  ആകാശ എയര്‍ ബംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നും അബുദാബിക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു

Related Articles

Back to top button