Gulf

അല്‍ അസ്ഹര്‍ ഗ്രാന്റ് മുഫ്തിയുമായി യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

ബാക്കു: അല്‍ അസ്ഹര്‍ ഗ്രാന്റ് മുഫ്തിയുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ അസര്‍ബൈജാന്‍ തലസ്ഥാനത്തായിരുന്നു യുഎഇ പ്രസിഡന്റ് ഗ്രാന്റ് മുഫ്തി ഡോ. അഹമ്മദ് എല്‍ തയ്ബുമായി കൂടിക്കാഴ്ച നടത്തിയത്. ബാക്കുവില്‍ കാലാവസ്ഥ സമ്മേളനമായ കോപ്(COP)29ല്‍ പങ്കെടുക്കാനായാണ് ശൈഖ് മുഹമ്മദ് ബാക്കുവില്‍ എത്തിയത്.

യുഎഇയും അല്‍ അസ്ഹറും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും ഒപ്പം മേഖലാ പ്രശ്‌നങ്ങളും രാജ്യാന്തര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതനേതാക്കളും ജനങ്ങളെ ബോധവത്കരിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

The post അല്‍ അസ്ഹര്‍ ഗ്രാന്റ് മുഫ്തിയുമായി യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി appeared first on Metro Journal Online.

See also  ഹജ്ജ് വിജയകരമാക്കിയവരെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

Related Articles

Back to top button