Kerala

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേയ്ക്കു പരിഗണിക്കാനായി മാറ്റി. ഹർജി ഇന്ന് ഫയലിൽ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേൾക്കും. പ്രമുഖ അഭിഭാഷകൻ കെ. വിശ്വൻ മുഖേനയാണ് ദിവ്യ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.

പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയിൽ എത്തിച്ചാണ് കെ. വിശ്വൻ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടന്നെങ്കിലും ഒടുവിൽ ജില്ലാ കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയായിരുന്നു.

കലക്ടർ പറഞ്ഞതനുസരിച്ചാണ് എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതെന്നാണു ദിവ്യ ഹർജിയിൽ പറയുന്നത്. 14ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളിൽ നടന്ന സാമൂഹ്യ പക്ഷാചരണ പരിപാടിയിൽ താൻ ഉദ്ഘാടകയും ജില്ലാ കലക്ടർ അരുൺ കെ. വിജയൻ മുഖ്യാതിഥിയുമായിരുന്നു. ഇതിനിടെയായിരുന്നു എഡിഎം നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്നുണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞതെന്നും ദിവ്യ പറയുന്നു.

 

The post നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി appeared first on Metro Journal Online.

See also  പാപ്പാഞ്ഞിയെ നീക്കണം; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ്: വെളിഗ്രൗണ്ടിൽ നിന്ന് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ്

Related Articles

Back to top button