Education

മത്സരത്തിൽ നിന്ന് പിൻമാറണമെന്ന സരിന്റെ ആവശ്യം തള്ളി ഷാനിബ്; ഇന്ന് പത്രിക സമർപ്പിക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന ഇടത് സ്ഥാനാർഥി പി സരിന്റെ ആവശ്യം തള്ളി എ കെ ഷാനിബ്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. എല്ലാ പാർട്ടിയിലും അസംതൃപ്തരായ പ്രവർത്തകരുണ്ട്. അവർക്ക് വോട്ട് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമായാണ് തന്റെ നാമനിർദ്ദേശ പത്രികയെ കണക്കാക്കുന്നത്. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും എ കെ ഷാനിബ് പറഞ്ഞു.

മത്സരിക്കണമെന്ന് നേരത്തെ മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലുമായോ രാഹുൽ മാങ്കൂട്ടത്തിലുമായോ വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്മാറാനുള്ള കാര്യം തത്ക്കാലം ആലോചിച്ചിട്ടില്ല. സരിൻ എന്റെ അടുത്ത സുഹൃത്താണ്. യൂത്ത് കോൺഗ്രസിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.

യൂത്ത് കോൺഗ്രസിന്റെ പല തീരുമാനങ്ങൾക്കെതിരെ ഞങ്ങൾ ഒരുമിച്ച് നിന്നിട്ടുണ്ട്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. കോൺഗ്രസ് പാളയത്തിൽ മാത്രമല്ല, എല്ലാ പാർട്ടിയിലും അസംതൃപ്തരായ ആളുകളുണ്ട്. അവർക്കെല്ലാം വോട്ട് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമായാണ് എന്റെ നാമനിർദ്ദേശപത്രിക കണക്കാക്കുന്നതെന്നും ഷാനിബ് പറഞ്ഞു.

The post മത്സരത്തിൽ നിന്ന് പിൻമാറണമെന്ന സരിന്റെ ആവശ്യം തള്ളി ഷാനിബ്; ഇന്ന് പത്രിക സമർപ്പിക്കും appeared first on Metro Journal Online.

See also  56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

Related Articles

Back to top button