National

മംഗളൂരുവിലെ സുഹാസ് ഷെട്ടി വധക്കേസ്; അന്വേഷണം എൻഐഎക്ക് വിട്ടു

മംഗളൂരുവിലെ ബജ്‌റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതക കേസ് എൻഐഎക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഒരു മാസത്തിനിടെ സമാനമായി മൂന്ന് കൊലപാതകങ്ങൾ നടന്നെങ്കിലും സുഹാസ് ഷെട്ടിയുടെ മാത്രമാണ് എൻഐഎക്ക് വിട്ടത്.

അന്വേഷണം നടത്താനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ചതായും നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന അധികൃതർ അറിയിച്ചു. മെയ് ഒന്നിന് മംഗളൂരു ബജ്‌പെയിലെ കിന്നപിദവിൽ വെച്ചാണ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നത്

ഫാസിൽ വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. ഫാസിൽ വധക്കേസ് അടക്കം നാല് കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി

The post മംഗളൂരുവിലെ സുഹാസ് ഷെട്ടി വധക്കേസ്; അന്വേഷണം എൻഐഎക്ക് വിട്ടു appeared first on Metro Journal Online.

See also  15 വർഷത്തിനുള്ളിൽ ഏഴ് ആത്മഹത്യ, ആറ് മിസ്സിങ് കേസ്, ശ്മശാന നിർമാണം; ഇഷ കേന്ദ്രത്തിനെതിരെ പൊലീസ് റിപ്പോർട്ട്

Related Articles

Back to top button