Kerala

ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആറ് പേർക്ക് പരുക്ക്

ഇടുക്കിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആറ് തീർഥാടകർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്

ഇടുക്കി പെരുവന്താനത്താണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തമിഴ്‌നാട് ചെങ്കൽപേട്ട് സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിൽ വെച്ച് ബസിന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

ഉടൻ തന്നെ മറ്റ് വാഹനങ്ങളിലെത്തിയവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല

The post ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആറ് പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; നാളെ മുതൽ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button